NADA THE LAST DREAM(SHORT STORY) IN MALAYALAM
New york [2000]
__________~~~~~~___________
ചധനതിരിയുടെ കുത്തുന്ന മണം അയാളുടെ മൂക്കിൽ അടിച്ചു കയറി. റോസാപൂക്കളുടെ ഇ താളുകൾ ദേഹത്ത് വീഴുന്നുണ്ടാകിലും അതും കുത്തി നോവിക്കുന്ന പോലെ തോന്നി. അപ്പോഴും ചുറ്റും കൂടിനിന്നവർ പ്രേത്യേക പ്രാർത്ഥനകൾ ഒരുവിട്ടുകൊണ്ടിരിക്കുകയായിരുന്നു.അദ്ദേഹംഅവിടെ നിന്നും അകലെയുള്ള റോഡിന്റെ അടുത്തേക്ക് നീങ്ങി. പെട്ടന്നു വച്ചിൽ നിന്നും ഒരു *ബീബ്* എന്ന ശബ്ദം വന്നു. അയാൾ ഒരു പേടിയോടെ വച്ചിലേയ്ക്ക് നോക്കി. ഓ ഇനിയും 5 മിനിറ്റ് ബാക്കി ഉണ്ട്.അദ്ദേഹം ദീർഖമായി ഒന്ന് ആശ്വസിച് തന്റെ കണ്ണുകൾ അടച്ചു.
Starting the story
*Nada the last dream*
സൂര്യ കിരണങ്ങൾ റൂമിന്റെ ചില പഴുതുകളിലൂടെ അവളുടെ മുഖത്തേകടിച്ചു.അതിനൊടെന്ന പോലെ അലാറം കൂകി വിളിക്കുന്നുണ്ടായിരുന്നു.തന്റെ വിടർന്ന മിയികൾ അവൾ മെല്ല തുറന്നു.പെട്ടന്ന് തന്നെ എന്തോ ചിന്തിച്ചു അവൾ കട്ടിലിൽ നിന്നും ചാടി എഴുനേട്ടു. അവൾ ഇന്ന് കണ്ട സ്വപ്നം വളരെ വിചിത്രമായ ഒന്നായിരുന്നു അതിനെതെളിയിക്കുന്ന വിധം തന്റെ കഴുത്തിലൂടെ വിയർപ്പിൻ തുള്ളികൾ ഒലി ക്കുന്നുണ്ടായിരുന്നു.
ഞാൻ നദ.എനിക്ക് ഇന്ന് 24 വയസ്സായി എനിക്ക് ഇതൊരു ചെറിയ കാര്യമല്ല കാരണം ഞാൻ റെവൂർ കുടുബത്തിൽ പെട്ട ഒരാളാണ്. ഐതിഹ്യമനുസരിച്ച് പണ്ട് കാലത്തുള്ള ജനങ്ങളുടെ ഭാവി സുരഷിതമാക്കാൻ ദൈവം ഒരു ജനതയെ അനുഗ്രഹിച്ചു. അവരാണ് റെവൂർ കുടുബം.ഞങ്ങൾ സ്വപ്നങ്ങളിലൂടെ ഭാവിയെ അറിയുന്നവരാണ്. അതായത് ഞങ്ങളിലെ കുടുബത്തിൽ ഒരാൾക്ക് 16 വയസ്സായാൽ തങ്ങൾ മറ്റുള്ള ആളുകളെപറ്റി സ്വപ്നം കാണാൻ തുടങ്ങുന്നു.തങ്ങൾ കാണുന്ന സ്വപ്നങ്ങളുടെ അർഥങ്ങൾ മനസ്സിലാക്കി ആ കാര്യം അവരോട് പോയി പറയുന്നു.അത് ചിലപ്പോൾ ഇ ലോകത്തെ തന്നയോ അല്ലെകിൽ അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നതായിരിക്കും. പണ്ട് കാലങ്ങളിൽ രാജാവിന്റെ കയ്യിൽ നിന്നാണ് തങ്ങൾ ചെയ്തതിന്റെ കൂലി വാങ്ങിയിരുന്നത് എങ്കിൽ ഇപ്പോൾ അതിനെല്ലാം മാറ്റം വന്നിരിക്കുന്നു. എല്ലാത്തിനും കാരണം The war of change മുതലായിരുന്നു. സമൂഹത്തിൽ എല്ലാവരെന്ന പോലെ പരിഗണന നൽകിയ റെവൂർ കുടുബത്തെ ജനങ്ങൾ കലക്രെമേണ അവഗണിച്ചു. പല ആളുകളും റെവൂർ കുടുബത്തിലെ അംഗങ്ങളെ പിശാചിന്റെ സന്തത്തികലാണെന്നു പറഞ്ഞു ജീവനോടെ ചുട്ടെരിച്ചു കൊല്ലാൻ തുടങ്ങി.ഇതിന്റെ ഭാഗമായി റെവൂർ കുടുബവും ജനങ്ങളും ചെറിയ ചെറിയ യുദ്ധങ്ങൾ തുടങ്ങി. രാജാവിന്റെ പിന്തുണ പൂർണമായും ജനങ്ങ ൾക്ക് ആയതിനാൽ തന്റെ കുടുബത്തിനു പിടിച്ചു നിൽക്കാൻ സാധിച്ചില്ല.റെവൂർ കുടുബത്തിലെ ആളുകൾ പലരും ലോകത്തിന്റെ വിവിധ കോനിൽ താമസിക്കാൻ തുടങ്ങി.ഇതിനെ The war of changes എന്ന് വിളിക്കുന്നു.നദ ചിന്തങ്ങളിൽ നിന്നുണർന്ന് റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങി.
===================================
ചൂടുള്ള കോഫി നദ ആസ്വദിച്ചു കുടിച്ചു കൊണ്ടിരുന്നു. അപ്പോഴും നദ ഇന്ന് കണ്ട സ്വപ്നത്തെ കുറിച്ചായിരുന്നു ചിന്തിച്ചു ച്ചുകൊണ്ടിരുന്നത് . അവൾ കോഫി കുടിക്കുന്നത് നിർത്തി അടച്ചിട്ടിരുന്ന ഒരു റൂമിലേയ്ക്ക് കയറി. അവിടെ ധാരാളം പേപ്പറുകളും ചിത്രങ്ങളും ചിതറി കിടക്കുന്നുണ്ടായിരുന്നു.നദ വേഗം തന്നെ അവിടെ ഉള്ള ചെയറിൽ ഇരുന്നു ചിന്തയിൽ ആണ്ടു. പാരമ്പര്യമായി അവൾക്കും റെവൂർകുടുബത്തിന്റെ കഴിവ് ലഭിച്ചിരുന്നു. മനുഷ്യർ നിരവധി സ്വപ്നങ്ങൾ കാണുന്നുണ്ടകിലും അതിൽ 70.\. നമുക്ക് ഓർമ ഉണ്ടാകില്ല. എന്നാൽ റെവൂർകുടുബത്തിലെ ആളുകൾക്കു തങ്ങൾ കണ്ട സ്വപ്നം പൂർണമായും ഓർത്തിരിക്കാൻ പറ്റും വീണ്ടും മറ്റൊരു സ്വപ്നം കാണുന്നെ വരെ. നദ ഇന്നലെ കണ്ട സ്വപ്നം മനസ്സിലേക്ക് കൊണ്ട് വരാൻ ശ്രെമിച്ചു.
ഇരുട്ട് മൂടിയ അന്തരീഷം മുഖം മറച്ച കറുത്ത വസ്ത്രം ധരിച്ച ഒരാൾ തന്റെ പിറകെ ഓടുന്നു.അയാൾ ഇടക്കിടെക്ക് തന്റെ വാച്ചിൽ നോക്കികൊണ്ടിരിക്കുന്നുണ്ടായിരുന്നു.അയാളുടെ മറു കൈയിൽ Ceux qui renoncent à la lumière എന്ന് പേരുള്ള ബുക്കും അതിന്റെ മുകളിലായി 365 എന്നും ഉണ്ടായിരുന്നു.പെട്ടന്നു താൻ നിലത്തു വീയുന്നു.
നദ ഓർത്തെടുത്ത സിപ്നത്തിൽ ഉള്ള ബുക്കിന്റെ പേരും 365 എന്ന നമ്പറും പേപ്പറിൽ കുറിച്ചു. അവൾ തന്റെ ലാപ്പ് എടുത്തു Ceux qui renoncent à la lumière എന്ന് ഗൂഗിൾ ടൈപ്പ് ചെയ്തു.അതിൽ തെളിഞ്ഞു വന്ന കാര്യങ്ങൾ നദ ആശ്ചര്യ പൂർവ്വം വായിച്ചു. യഥാർത്ഥത്തിൽ ഇത് വെളിച്ചം ത്യജിക്കുന്നവർ എന്നർത്ഥം വരുന്ന ഫ്രഞ്ച് വാക്കാണ്. എന്നാൽ ഈ പേരുള്ള ഒരു നോവലോ മറ്റു കാര്യങ്ങളോ അവൾക്കു അറിയാൻ സാധിച്ചില്ല.അവളുടെ മുഖത്തു നിരാശ നിയലിച്ചിരുന്നു.ഡിംഗ് ഡിംഗ്. കോളിങ് ബെല്ലിന്റെ ശബ്ദം വീട്ടിൽ ആകെ പ്രതിധ്വനിച്ചു. നദ മുടി ഒന്ന് ഒതുക്കിവെച്ചു ആരെന്ന ചിന്തയുമായി വേഗം തന്നെ വാതിൽ തുറന്നു.
=================================== നീണ്ടുമെലിഞ്ഞ മൂക്കുള്ളതും അതിന്റെ ഭംഗി കൂട്ടുന്ന വിധം ഒരു കണ്ണടയും ആ സ്ത്രീ ധരിച്ചിരുന്നു.അവൾ നദയെ തന്നെ നോക്കി കൊണ്ടിരുന്നു. നദ അവളെ ദീർഖമായി വീശിച്ചു. അധികം പ്രായമില്ല. മിക്കവാറും ഒരു 24,25 കാണും. ഹയ്,നദ ഞാൻ മുസ്കിന അവിടത്തെ നിശബ്ദതയെ മുറിക്കുന്ന വിധം പറഞ്ഞു.
നദ :ഹയ് എനിക്ക് നിങ്ങളെ മനസ്സിലായില്ല
മുസ്കിന : നദക്ക് എന്നെ പരിചയം കാണില്ല എന്നാലും അകത്തിരുന്ന് സംസാരികുന്നതിൽ എന്തെകിലും വിരോധം ഉണ്ടോ
നദ :no problem വരൂ അകത്തേക്കിരിക്കാം.
നദ മുസ്കിനയെ അകത്തേക്ക് ഇരുത്തി അടുക്കളയിൽ നിന്നും കോഫിയുമായി വന്നു
മുസ്കിന :നദ നമുക്ക് കാര്യത്തിലേയ്ക്ക് കടക്കാം ഞാൻ റെവൂർ കുടുബത്തിലെ ഒരു അംഗമാണ്. ഞാൻ ഇപ്പോൾ റോയൽ ഫാമിലിയുടെ കീഴിൽ ഉള്ള ബാങ്കിൽ വർക്ക് ചെയ്യുന്നു. അതുപറഞ്ഞു നിർത്തിയതും നദ ചെറുതായി ഒന്ന് ഞെട്ടിയിരുന്നു.
റോയൽ ഫാമിലി.പിൻകാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറിപ്പാർത്ത റെവൂർ കുടുബത്തിലെ ആളുകൾ തങ്ങളുടെ ഐഡന്റിറ്റി മറച്ചു വെച്ച് ജീവിക്കാൻ തുടങ്ങി. എന്നാലും സമൂഹം അറിയാതെ തങ്ങൾ റെവൂർ കുടുബ സാമ്രാജ്യം കെട്ടിപ്പടുക്കാൻ തുടങ്ങി. അതിന്റെ പ്രധാന കാരണം അൽമുർശിയാന ആണ്.അൽ മുർശിയാനാ എന്ന ആള് റെവൂർ കുടുബത്തിലെ ഒരു പലിശവിൽപ്പനക്കാരൻ ആയിരുന്നു. പലിശയില്ലൂടെയും മറ്റും അദ്ദേഹം വലിയ ദനികനായി മാറി. അദ്ദേഹത്തിന്റെ പിൻ തലമുറകാരായ കുടുബങ്ങങ്ങളെ റോയൽ ഫാമിലി എന്ന് പറയുന്നു. ലോകത്തിന്റ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞിരുന്ന റെവൂർ കുടുബത്തിനെ നിയന്ത്രിച്ചിരുന്നത് ഇവരായിരുന്നു. ഇന്ന് ആരും അറിയാതെ തന്നെ ലോകം ഭരിക്കുന്നത് റോയൽ ഫാമിലിയും റെവൂർ സാമ്രാജ്യമാണ്. പലരും ഇതിനെ ഇല്ലുമിനാലിറ്റി എന്നൊക്കെ പറയുന്നു. സമൂഹം തങ്ങളുടെ രഹസ്യം അറിയാതിരിക്കാൻ അവർ ബാങ്ക് എന്ന സംഘടന ഉണ്ടാക്കയുകയും ചെയ്തു.റെവൂർ കുടുബത്തിലെ ആളുകൾ റോയൽ ഫാമിലിക്കു വലിയ ആദരവും ബഹുമാനവും നൽകിയിരുന്നു.
മുസ്കിന:നദ താങ്കൾക്ക് ഇന്ന് 23 വയസ്സ് ആയിരിക്കുന്നു.പതിനാറാം വയസ്സിൽ നിങ്ങൾ കുടുംബത്തെ നിന്നും വിട്ടു മാറി റെവൂർ സാമ്രാജ്യത്തിന് വേണ്ടി ജോലി ചെയ്തു കൊണ്ടിരിക്കുന്നു. ഇന്നു നിങ്ങൾ കണ്ട സ്വപ്നത്തിന് ജോലി പൂർത്തിയാകുന്നതോടു കൂടി നിങ്ങളുടെ സർവീസ് അവസാനിക്കുന്നു.അഭിനദനങ്ങൾ
നദ :താങ്ക്യൂ
അവൾക്കു എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു.സന്തോഷമാണോ ദുഃഖമാണോ എന്ന് വിവരിക്കാൻ കയ്യാത്ത ഒരു അവസ്ഥ കാരണം എട്ട് വർഷങ്ങൾക്ക് ശേഷം അവൾ തന്റെ കുടുംബത്തെ കാണുവാൻ പോവുകയാണ്
മുസ്കിന അവളുടെ അടുത്തേക്ക് ഒരു പേപ്പർ കൊടുത്തു. നദ ഇതു എന്താണെന്ന ഭാവനയിൽ മുസ്കിനയെ നോക്കി.
മുസ്കിന :സാദാരണ സർവീസ് അവസാനിച്ചാൽ ബാങ്കിൽ ജോലി കൊടുക്കാറാണ് പതിവ് എന്നാൽ നദ നിങ്ങൾ ഒരു റോയൽ ഫാമിലി അംഗവും ചരിത്രത്തിലെ മികച്ച സ്വപ്ന ജോലിക്കാരിയും ആണ്. അതുകൊണ്ട് തന്നെ താങ്കളെ വരുന്ന എലെക്ഷനിൽ പകെടുപ്പിക്കൻ ആണ് തീരുമാനം.
നദ സന്തോഷംകൊണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. അവൾ ആഗ്രഹിച്ച പദവിയിലേക്ക് എത്താനുള്ള ഒരു ചുവടു പടിയാണിത്. അവൾ വേഗം തന്നെ ഫോം ഫില്ല് ചെയ്തു.
മുസ്കിന തന്റെ കോഫി വേഗം കുടിച്ചു അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി.
നദ :bye ഇവിടേക്കു വന്നതിൽ സന്തോഷമുണ്ട്.
മുസ്കിന : ഞാൻ ഇതുവരെ ധാരാളം റോയൽ ഫാമിലി അംഗങ്ങളെ കണ്ടിട്ടുണ്ട് എന്നാൽനിങ്ങൾ അതിൽ നിന്നും വ്യത്യസ്തമായി കുലീന വതിയും നിഷ്കളങ്കയുമാണ് ആണ്.അതിൽ നിന്നും ഇതൊക്കെ നിങ്ങളെ ഉയരങ്ങളിലേക്കെ എത്തിക്കുകയൊള്ളു (ചിരിച്ചു കൊണ്ട് പറഞ്ഞു )
നദയുടെ മറുപടി ഒരു പുഞ്ചിരി മാത്രമായിരുന്നു.നദ വാതിൽ അടച്ചു റൂമിലേക്കു പോയി. ഫോൺ എടുത്തു അതിൽ പ്രൊഫസർ സ്വലാഹ് നമ്പർ ഡയൽ ചെയ്തു.പ്രൊഫസർ സ്വലാഹ് റെവൂർ കുടുബത്തിലെ ഇപ്പോഴത്തെ പ്രസിഡമായ ചെറുപ്പക്കാരനായ സ്വപ്ന പണ്ഡിതനും നദയുടെ കളി കൂട്ടുകാരനായിരുന്ന ഇദ്ദേഹം. എന്നാൽ സ്വപ്ന ജോലിയുടെ ഭാഗമായി ഇവര് വേവേറെ സ്ഥലങ്ങളിൽ ചേക്കേറിയതിനാൽ ഇവരുടെ ബന്ധത്തിന്റെ ഊഷ്മൾത്ത നഷ്ടപ്പെട്ടു.
സ്വാലാഹ് :ഹലോ മൈ dear നദ
നദ :ഹയ് പ്രൊഫസ്സർ സ്വലാഹ്
സ്വാലാഹ് :നമ്മളെ ഒക്കെ നീ മറന്നു പണ്ട് ഞാൻ നിനക്ക് ഒരു ലവ് ലെറ്റർ തന്ന പേരിൽ അവഗണിക്കാൻ തുടങ്ങിയതാണ് നീ.(അയാൾ ഒരു പുഞ്ചിരിയോടു കൂടി പറഞ്ഞു )
നദ :അതൊക്കെ വിട് പഴയ കാര്യങ്ങൾ അല്ലേ അത്.(അവൾ ഒരു അമർഷത്തോടെ പറഞ്ഞു തീർത്തു )
സ്വലാഹ് :എന്താ വിളിച്ചേ.
നദ :എനിക്ക് 24 വയസ്സായി എന്റെ സ്വപ്ന ജോലിയുടെ സർവീസ് അവസാനിക്കുകയാണ്.
സ്വാലാഹ് :congragualtion. ഇനി നീ നിന്റെ യഥാർത്ഥ സ്വപ്നങ്ങൾ കീയടക്കാൻ ശ്രെമിക്കണം
നദ :ബട്ട് ഞാൻ അവസാനമായി കണ്ട ഈ സ്വപ്നം വളരെ സകീർനമാണ്. അതിനെ പറ്റി എനിക്കൊന്നു സംസാരിക്കനം
സ്വാലാഹ് :ചരിത്രത്തിലെ തന്നെ ബെസ്റ്റ് സ്വപ്ന ജോലിക്കാരിക്ക് സംശയമോ അത്ഭുതം തന്നെ
നദ തന്റെ സ്വപ്നം പൂർണമായും സ്വലാഹിന് വിവരിച്ചു കൊടുത്തു.
സ്വലാഹ് :വളരെ വിചിത്രം. ഈ സ്വപ്നത്തിൽ താനും ഉൾപ്പെടിട്ടുണ്ടല്ലേ.
നദ :അതെ
സ്വലാഹ് :എന്റെ അഭിപ്രായത്തിൽ നീ ഒരിക്കലും ഇതിന്റെ പിറകെ പോവരുത് ഇത്തരം സ്വപ്നങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാവും.നിന്റെ ഏട്ടനെ കുറിച്ചു പറഞ്ഞു ഞാൻ വിഷമിപ്പിക്കുന്നില്ല.
നദ : plzz അതിനെ കുറിച്ചു മാത്രം പറയരുത്. മറക്കാൻ ആക്രഹിക്കുന്ന ഓർമകളാണത്.
സ്വലാഹ് :മ്മ്. സോറി.നീ പറഞ്ഞതനുസരിച്ചു ഫ്രഞ്ച് ബുക്ക് ആണ് അത്. ചിലപ്പോ അത് പ്രസിഡമല്ലായിരിക്കാം അതുകൊണ്ടാവും നീ ഗൂഗിളിൽ തിരഞ്ഞപ്പോൾ വരാതിരുന്നത്. അല്ലെങ്കിൽ ഈ പേര് ഫ്രഞ്ച് സാഹിത്യമായി കെട്ടു പിണഞ്ഞു കിടക്കുന്ന വാക്കായിരിക്കാം എന്തായാലും ഞാൻ എനിക്കറിയാവുന്ന അടുത്തുള്ള 6 പ്രസിഡ ഫ്രഞ്ച് ലിബറിയുടെ ലിസ്റ്റ് അയക്കാം. നീ അവിടെ പോയി അനേഷിച്ചു നോക്കു.
നദ :thank you ഡാ
സ്വലാഹ്:all the best for the last drream
===================================
10 am ആയി എന്ന് ക്ലോക്ക് വിളിച്ചു പറയുന്നുണ്ടായിരുന്നു. അവൾ മേശയിൽ വെച്ച എല്ലാ സാമാനങ്ങളും ബാഗിൽ ആക്കി പുറപ്പെടാൻ ഒരുങ്ങി.അപ്പോൾ ഫോണിൽ സ്വലാഹിന്റെ മെസ്സേജ് നദ കണ്ടു. ഫ്രഞ്ച് ലിബറിയുടെ ലിസ്റ്റ് ആയിരുന്നു അത്.അവളുടെ മുഖത്തു പുഞ്ചിരി വിടർന്നു. തന്റെ മേശയുടെ വലിപ്പിൽ നിന്നും ഒരു ലോക്കറ്റ് എടുത്തു തന്റെ കഴുത്തിൽ എടുത്തിട്ട് എന്നിട്ടു അതിൽ ദീർഖമായി ചുമ്പിച്ചു.നദ വേഗം തന്നെ വാതിൽ തുറന്നു പുറത്തേക്കു ഇറങ്ങി.
She start her journey
👌😍👌🔥🔥🔥🔥🔥🔥
ReplyDeleteഅല് പൊളി
ReplyDeleteAdipoli
ReplyDelete