NADA AND SIX LIBRARIES [part2]
Hello guys. ആദ്യം തന്നെ എല്ലാവരൊടും sry 1st part post ചെയ്തു കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് 2 പാർട്ട് പോസ്റ്റ് ചെയ്യുന്നേ.
വായിക്കുന്ന എല്ലാവരും കമന്റ് ഇടണമെന്ന് അഭ്യർഥിക്കുന്നു.അത് എന്റെ കഥയെ മെച്ചപ്പെടുത്താൻ സഹായിക്കും.
[ആദ്യ എപ്പിസോഡ് വായിക്കാൻ മറന്നുപോയവർ വായിച്ചിട്ടു വരുക ]

NADA AND SIX LIBRARIES
അവൾ തന്റെ ലിസ്റ്റിൽ ഉള്ള ആദ്യത്തെ ലൈബറിയിലേക്ക് എത്തിച്ചേർന്നു. ചെറിയ മരപ്പലക കൊണ്ട് നിർമിച്ച ഒരു കുഞ്ഞു ലൈബ്രറി ആയിരുന്നു അത്. അവൾ ഒരു മടിയോടെ അതിനകത്തേക്ക് കയറി. അവിടെ നിരവധി ആളുകൾ പല ആവിശ്യങ്ങൾക്കായി വന്നിട്ടുണ്ടായിരുന്നു. അവൾ ലൈബറിയുടെ ഉള്ളിലേക്ക് നടന്നകന്നു.
അവിടെ വെളുത്ത ഷർട്ട് ഇട്ട ഒരു ആളു ഉണ്ടായിരുന്നു. കാണാൻ വളരെ ഭംഗി ഉള്ള തൊപ്പി ധരിച്ച വ്യക്തി. അയാൾ നദയോടെന്ന പോലെ പറഞ്ഞു മാഡം എന്റെ പേര് റോഷൻ ഞാൻ നിങ്ങൾക്കു എന്തെകിലും ഹെല്പ് ചെയ്യണോ
നദ അത് കേൾക്കൻ കാത്തിരുന്ന പോലെ പറഞ്ഞു അതെ എനിക്ക് ചില ഫ്രഞ്ച് നോവലിനെ കുറിച്ചു അറിയാൻ ആഗ്രഹമുണ്ട്. അവൾ വേഗം തന്നെ തന്റെ കൈയിലുള്ള പേപ്പർ എടുത്തു അവനു നൽകി
റോഷൻ : ഇത് എന്താണ്??
നദ : ഈ പേരുള്ള ബുക്ക് നിങ്ങൾക്കു അറിയുമോ
റോഷൻ അൽപനേരം ചിന്തിച്ചു. ഇതൊരു ഫ്രഞ്ച് വാക്കാണ് ബട്ട് എങ്ങനെ ഒരു ബുക്ക് ഞാൻ കേട്ടിട്ടുപോലുമില്ല. പൊതുവെ ഞാനൊരു വായനക്കാരനാണ്
നദ : (നിരാശയോടെ)നിങ്ങൾക്കു ഒരു സഹായവും ചെയ്യാൻ കയ്യില്ലേ.
അയാൾ വേഗം തന്നെ കൌണ്ടറിലുള്ള കൗമ്പ്യൂട്ടറിൽ കുറച്ചു നേരം അ തുണ്ട് പേപ്പറുമായി ചെലവഴിച്ചു.പെട്ടന്നു ഒരു നിരാശയോടെ അയാൾ നദാകടുത്തേയ്ക്കു വന്നു
റോഷൻ : ഇവിടെയുള്ള എല്ലാ ബുക്കിന്റെയും ലിസ്റ്റ് കമ്പ്യൂട്ടറിൽ ഉണ്ട്. ബട്ട് നിങ്ങൾ പറഞ്ഞ ബുക്ക് ഇവിടെ ഇല്ല.
നദ : സാരമില്ല ഇനിയും 5 എണ്ണം ഉണ്ടല്ലോ
റോഷൻ : എന്ത് 5 എണ്ണം
നദ : ഹേയ് അത് ഒന്നുമില്ല ഞാൻ എന്ന പോകട്ടെ.thanks for helping me
അതും പറഞ്ഞു അവൾ ധൃതിയിൽ ഇറങ്ങാൻ തുടങ്ങി.
റോഷൻ: ബൈ. നിങ്ങളെ കാണാൻ വളരെ ക്യൂട്ട് ആണ് മാഡം. അവൻ വിളിച്ചു പറഞ്ഞു
നദ അവനെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു അത് അവളുടെ ഭംഗി ഒന്നും കൂടെ കൂട്ടി
നദ ബാക്കി ഉള്ള 5 കടകളിൽ 3 സ്ഥലത്തും പോവുകയും ബുക്കിനെ പറ്റി അന്വേഷിക്കുകയും ചെയ്തു.എന്നാൽ അവിടെ നിന്നൊന്നും അതിനെ പറ്റി ഒരു തുബും ലഭിച്ചില്ല.അവൾ ആകെ നിരാശയിൽ ആയിരുന്നു.നദ തന്റെ മൊബൈലിൽ നോക്കി. ഇനിയും രണ്ടിടമുണ്ട്. അവൾ ഒരു പ്രത്യശയോടെ നടന്നകന്നു.
==================================
അവൾ ബസ്സിൽ നിന്നും ഇറങ്ങി.മുമ്പിൽ തന്നെ സാനിയോ ഫ്രഞ്ച് ലൈബ്രറി എന്ന് എഴുതിയിരുന്നു. മറ്റുള്ള ലൈബ്രറിയേകൾ ഇത് വളരെ വലുതായിരുന്നു അത് അവളെ സന്തോഷിപ്പികുകയും ചെയ്തു . നദ ലൈബ്രറിയുടെ ഉള്ളിലേക്ക് കടന്നു.ബുക്കുകൾ കൊണ്ടും ആളുകൾ കൊണ്ടും അവിടെ സമ്പന്നമായിരുന്നു. അവൾ ഒരു മടിയോടെ കൌണ്ടറിലേക്ക് പോയി. അവിടെ മുടിയെല്ലാം നരച്ച ഒരു വൃദ്ധൻ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ആ ഒരു നിശബ്ദതയെ മറികടക്കുന്ന തരത്തിൽ അവൾ ആ വൃദ്ധനോട് പറഞ്ഞു.
നദ : ഹയ് സർ ഞാൻ "Ceux qui renoncent à la lumière"എന്ന പേരുള്ള ഒരു ബുക്ക് തപ്പി ഇറങ്ങി വന്നതാണ്. അതൊരു ഫ്രഞ്ച് നോവലാണ്.
അയാൾ തന്റെ ജോലിയെ തടസപ്പെടുത്തിയതിനു രൂഷമായി അവളെ നോക്കി.
വൃദ്ധൻ : അതിനു ഞാൻ എന്തുവേണം
നിങ്ങൾ ഹാളിൽ പോയി ബുക്ക് എടുത്തോളൂ
അവൾ ആകെ ഞെട്ടിപ്പോയി. അത് മറച്ചു വെച്ച് കൊണ്ട് അവൾ അയാളോട് ചോദിച്ചു
നദ : സർ ഇതൊരു റയർ ബുക്ക് ആണ്.അതാണ് ഞാൻ ചോദിച്ചേ
വൃദ്ധൻ : നിങ്ങൾ പറഞ്ഞ ബുക്ക് ഞാൻ ഇതുവരെ കേട്ടിട്ടില്ല ഒരു കാര്യം ചെയ്യൂ അത് എഴുതിയ ആളുടെ പേര് പറയു.
നദ: അറിയില്ല സർ
വൃദ്ധൻ : (ഒരു പുച്ഛത്തോടെ ) നിങ്ങൾക്കു ഈ ബുക്ക് ഏത് വിഭാഗത്തിൽ പെട്ടതാണെകിലും അറിയുമോ
നദ : (അവളുടെ തല അറിയാതെ കുനിഞ്ഞു പോയി)മറ്റൊരാളുടെ മുമ്പിൽ നാണം കെടുന്നത് ഏതൊരു വ്യക്തിയേയും അപേക്ഷിച്ചത് അപമാനകരമാണ്.
നദ വേഗം അവിടന്നു ഇറങ്ങാൻ തുടങ്ങി. അപ്പോഴാണ് വൃഡന്റെ തൊട്ടടുത്തു വെളുത്ത നീലകണ്ണുള്ള ഒരു വ്യക്തി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവൾ ഡോർ ലക്ഷ്യമാക്കി നടന്നു
ഒരു ആകാംഷയോടെ അവൾ പിറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ആ നീലകണ്ണുള്ള ആ വ്യക്തി വൃദ്ധനോട് തന്നെ ചൂണ്ടി എന്തൊ പറയുന്നുണ്ടായിരുന്നു. അവൾ അത് കണ്ടു പേടിച്ചു ലൈബ്രറിയിൽ നിന്നും ഇറങ്ങി.
തനിക്കു നന്നായി തലവേദന എടുക്കുന്നുണ്ടായിരുന്നു. രാവിലെ മുതൽ ബുക്ക് തേടി ഉള്ള യാത്ര ആണ്. അവസാന ലൈബ്രറിയിൽ നാളെ പോകാം അവൾ തലക്കു കയ്യ് വെച്ചു പറഞ്ഞു. നദ ടാക്സി സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു. പെട്ടന്നാണ് ബാക്കിൽ നിന്നും മാഡം എന്ന വിളി അവൾ കേൾക്കുന്നു . അവൾ ഒരു തരിപ്പോടെ തിരിഞ്ഞു നോക്കി അപ്പോഴാണ് നേരത്തെ കടയിൽ കണ്ട ആ നീലകണ്ണുള്ള വ്യക്തി ആണ് തന്നെ വിളിച്ചത് എന്ന് മനസ്സിലായത്.
നദ : (ഒരു പേടിയോടെ)നിങ്ങൾ എന്നെ തന്നെ ആണോ വിളിച്ചേ.
വ്യക്തി : അതെ ഞാൻ അൽത്താഫ് എനിക്ക് നിങ്ങളോടു കുറച്ചു സംസാരിക്കണം.
നദക്ക് അതിൽ എന്തൊ പന്തി കേടു തോന്നി അവൾ ബാക്കി ഉത്തരം കൊടുക്കാതെ നടക്കാനൊരുങ്ങി.
അൽത്താഫ്: നിങ്ങൾ തിരയുന്ന Ceux qui renoncent à la lumière ബുക്ക് എന്റെ കയ്യിൽ ഉണ്ട്.
നദ അത് കേട്ടു ഞെട്ടിത്തരിച്ചുപോയി. അവൾ വേഗം തന്നെ അൽത്താഫിനെ അടുക്കലേക്ക് പോയി ചോദിച്ചു
നദ : നിങ്ങൾക്കു അതിനെ പറ്റി അറിയുമോ
അൽത്താഫ് : അതെ അറിയാം
നദ : എനിക്ക് ആ ബുക്ക് ഒരു 5മിനിറ്റ് വായിക്കാൻ തന്നാൽ മതി
അൽത്താഫ് : sry അതൊരു ഒറ്റ കോപ്പിയെ ഒള്ളു അത് എന്റെ വീട്ടിൽ ആണ്.
അൽത്താഫ് ബാക്കി പറയാൻ ഒരുങ്ങിയതും നദ ഇടക്ക് കയറി പറഞ്ഞു.
നദ : അതുകൊണ്ട് ഞാൻ നിന്റെ വീട്ടിൽ വരണമായിരിക്കും അല്ലെ.
അവൾ അവനെ ഇപ്പോഴും പൂർണമായി വിശ്വസിച്ചില്ലായിരുന്നു.
എന്നാൽ അൽത്താഫിന്റെ ആ വാക്കുകൾ കേട്ടു നദ ഞെട്ടിത്തരിച്ചു.
അൽത്താഫ് : ആ ബുക്ക് ഞാൻ ആണ് എഴുതിയത്. ഇപ്പോൾ എങ്കിലും എന്നെ വിശ്വസിക്കുമോ.
നദ : (വിക്കി വിക്കി )എന്ത് നിങ്ങൾ ആണോ ആ ബുക്ക് എഴുതിയത്.
അൽത്താഫ് : ഞാനാണ് ആ ബുക്ക് എഴുതി പൂർത്തിയാക്കിയത് എന്നത് സത്യം തന്നെ.അതും 5 വർഷം എടുത്തു. But ഞാൻ ഇതുവരെ അത് പബ്ലിഷ് ചെയ്തിട്ടില്ല. ആകെ ഒരു കോപ്പി ഒള്ളു അതും എന്റെ വീട്ടിൽ പിന്നെ എങ്ങനെയാണ് നിങ്ങൾ അതിനെ പറ്റി അറിഞ്ഞത്.
നദ : അത് അത് ഞാൻ തിരയുന്ന ബുക്ക് അത് തന്നെ ആവണമെന്നില്ലലോ. നിങ്ങൾ ആ ബുക്കിനെ പറ്റി ആരോടും പറഞ്ഞിട്ടില്ലല്ലോ.
അൽത്താഫ്: അത് ശെരിയാണ് അതുകൊണ്ട് ഇനി എന്റെ വീട്ടിലേയ്ക്കുള്ള യാത്രയുടെ ആവിശ്യമുണ്ടോ.
നദ എന്ത് ചെയ്യണമെന്ന് അറിയില്ല. പെട്ടന്ന് എന്തൊ മനസ്സിൽ ഉദിച്ച പോലെ പറഞ്ഞു.
നദ: നിങ്ങൾ 5 വർഷം കഷ്ട്ടപ്പെട്ടു എഴുതിയബുക്ക് അല്ലെ. ഞാൻ ആണെകിൽ ഒരു ഫ്രഞ്ച് നോവലിസ്റ്റ് ആരാധികയാണ്. അത് കൊണ്ട് നിങ്ങളുടെ നോവൽ ഒന്നുപരിചയപ്പെട്ടാലൊ
അൽത്താഫിനു അത് കേട്ടപ്പോൾ പല സംശയങ്ങളും മനസ്സിൽ വന്നു.നദ വീണ്ടും തുടർന്നു.
നദ : നിങ്ങൾ ഈ ബുക്ക് പൂർണമായി എഴുതി. പിന്നെ ഇതുവരെ ഈ ബുക്ക് എന്തുകൊണ്ട പബ്ലിഷ് ചെയ്യാതിരുന്നേ
അൽത്താഫ്: പണപരമായും മറ്റു ചില പ്രശ്നങ്ങൾ കൊണ്ടും ആണ് എനികിത് പബ്ലിഷ് ചെയ്യാൻ സാദിക്കാതിരുന്നേ
നദ : ഓ ഈ ബുക്ക് എനിക്ക് ഇഷ്ടപെട്ടാൽ ഞാൻ ഇത് പബ്ലിഷ് ചെയ്യാം.
അത് കേട്ടതും അൽത്താഫ് സന്തോഷവാനായി. അവന്റെ മനസ്സിൽ നധയെ പറ്റി ഉള്ള എല്ലാ സംശയങ്ങളും മാറ്റിവെച്ചു.
അൽത്താഫ് : (പുഞ്ചിരിയോടെ ചോദിച്ചു) സത്യം ആണോ
നദ : അതെ സത്യം. നമുക്ക് എന്നാൽ നിന്റെ വീട്ടിലേയ്ക്ക് പോയാലോ
അൽത്താഫ്: തീർച്ചയായും ഇവിടന്നു കുറച്ചു നേരം കഴിഞ്ഞാൽ എന്റെ വീടെത്തും.നമുക്ക് നടക്കാം.
നദയും അത് ശെരി വെച്ചു
പോകുന്ന വഴിക്ക് അവൾ അൽത്താഫിനെ കുറിച്ചായിരുന്നു മുഴുവനും ചിന്തിച്ചത്. അവനായിരിക്കുമോ എന്നെ സ്വപ്നത്തിൽ ഓടിപ്പിച്ച ആ കറുത്ത വസ്ത്രം ധരിച്ച ആള്.എന്തായാലും ആ ബുക്ക് കിട്ടിയാൽ മാത്രമേ എന്തെകിലും പറയാൻ കയ്യുകയൊള്ളു.നദ ബാഗിൽ നിന്നും ഫോൺ എടുത്തു dr. സ്വലാഹിനെ വിളിച്ചു. പക്ഷെ റേഞ്ച് പ്രോബ്ലം മൂലം call കണക്റ്റ് ആവുന്നില്ലായിരുന്നു. അത് അവളുടെ പേടി വർദ്ധിപ്പിച്ചു.
അൽത്താഫ്: മാഡം നിങ്ങളുടെ വീട് എവിടെയാണ്.
നദ: എന്റെ വീട് എവിടെയാണെന്ന് പറയാൻ ചെറിയ ബുദ്ധിമുട്ടുണ്ട്. എന്നാൽ ഇപ്പോൾ ഞാൻ new york city_യുടെ അടുത്തായിട്ടാണ് താമസിക്കുന്നത്.
അൽത്താഫ്: ജോലിസംബന്ധമായ ഇവിടെ നിൽക്കുകയാണോ
നദ : അതെ
അൽത്താഫ്: ഫാമിലി വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടല്ലെ
നദ : അതെങ്ങനെ മനസ്സിലായി
അൽത്താഫ് : കാരണം നിങ്ങൾ ഇട്ടിരിക്കുന്ന ലോക്കറ്റ് തന്നെ.അത് നിങ്ങൾക്ക് ഒരുപക്ഷേ നിങ്ങളുടെ അച്ഛൻ തന്നതായിരിക്കാം.
നദ അത് കേട്ടു ഒന്ന് പുഞ്ചിരിച്ചു.
അൽത്താഫ്: എന്തിനാണ് ചിരിക്കുന്നത്. ഇതൊരു ഓൾഡ് ലോക്കറ്റ് ആണ്.ആരും അങ്ങനെ ധരിക്കാത്ത ഒന്ന്. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.
നദ : നീ പറഞ്ഞത് കറക്റ്റ് തന്നെ ആണ്. ബട്ട് അച്ഛൻ അല്ല എന്റെ ഏട്ടൻ ആണ് എനിക്ക് ഇത് തന്നത്.
അൽത്താഫ് : oh ചേട്ടൻ ഫാൻ ആണല്ലേ. ചേട്ടൻ ഇപ്പോൾ എവിടെ ആണ്
നദ: കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു ആക്സിഡന്റിൽ മരണപ്പെട്ടു
അൽത്താഫ് : iam sorry
നദ : കുഴപ്പമില്ല. അതിനോടൊക്കെ നാം പൊരുത്തപെടേണ്ടാതാണ്.
==================================
[ ഇനി കഥ പറയുന്നത് നദായുടെ ഭാഗത്തു നിന്നായിരിക്കും ]
കുറച്ചു നേരത്തെ നടത്തതിന് ശേഷം അൽത്താഫും ഞാനും മെയിൻ റോഡിൽ നിന്നും മാറി ഒരു ചെറിയ പോക്കറ്റ് റോഡിലേക്ക് പ്രവേശിച്ചു.സിറ്റിയിൽ നിന്നും മാറി വേറിട്ട ഒരു അന്തരീഷമായിരുന്നു അവിടെ കാണാൻ കഴിഞ്ഞത്. ചെറിയ വീടുകളും,സൈഡിലായി ഒഴുകുന്ന ചെറിയ ഓവുച്ചാലും എല്ലാം അവിടെ ഒരു ഗുണ്ട മയം സൃഷ്ടിച്ചിരുന്നു.
അൽത്താഫ് എനിക്ക് ധൈര്യം തരുന്ന രീതിയിൽ എന്നോട് പറഞ്ഞു. മാഡം പേടിക്കണ്ട ആ കാണുന്ന ലോഡ്ജിൽ ആണ് ഞാൻ താമസിക്കുന്നെ.ഇവിടെ ആരും മാടത്തെ ഒന്നും ചെയ്യില്ല. ഞാൻ ഒരു അമർഷത്തോടെ അവനോടായി ചോദിച്ചു നീ എന്താ ഇത് പോലത്തെ കോളനികളിൽ താമസിക്കുന്നെ.മാഡം എനിക്ക് കിട്ടുന്ന ശമ്പളം കൊണ്ട് ഇത്ര വെടിപ്പുള്ള സ്ഥലത്തെ താമസിക്കാൻ കയ്യു.
അവന്റെ ആ വാചകത്തിൽ ഇവിടുത്തെ മുതലാളിത്ത വ്യവസ്ഥയോടുള്ള എതിർപ്പ് തെളിഞ്ഞു കാണാമായിരുന്നു.പോകുന്ന വഴിലെ ആളുകൾ എല്ലാം തന്നെ എന്നെ തന്നെ ഒറ്റു നോക്കുന്നെ പോലെ എനിക്ക് തോന്നി. എന്റെ വേഷ വിദാനമായിരിക്കാം അതിനു കാരണം. അൽത്താഫ് പെട്ടന്ന് മുമ്പിൽ ഉള്ള ഒരു പഴയ കെട്ടിടത്തിലേക്കു ഓടി കയറി. അതുകണ്ടു ഞാൻ ഒരു നേരം അവിടെ നിന്നു പോയി.
എന്തന്നാൽ ആ കെട്ടിടത്തിന്റെ അവസ്ഥ കണ്ടിട്ടാണ്.കുടുസു മുറികൾ ഉള്ള ജീർണിച്ച കെട്ടിടം ഒരു പ്രേത ഫീൽ കൊണ്ട് വരുന്നുണ്ടായിരുന്നു.
മാഡം വരുന്നില്ലേ എന്ന അൽത്താഫിന്റെ വിളി അവളെ ചിന്തയിൽ നിന്നും ഉണർത്തി. അല്പം പേടിയോടെ അവൾ കെട്ടിടത്തിലേക്ക് പ്രവേശിച്ചു.കോണി പടി കയറി ഞങ്ങൾ എത്തിയത് റൂം നമ്പർ 4 എന്ന മുറിയിലേക്ക് ആയിരുന്നു.അൽത്താഫ് കീ ഉപയോഗിച്ചു വാതിൽ തുറന്നു ഉള്ളിലേക്ക് കടന്നു കൂടെ ഞാനും.വളരെ ചെറിയ ഒരു റൂം ആയിരുന്നെകിൽ പോലും വൃത്തിയിൽ ആണ് കൊണ്ട് നടക്കുന്നത് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കം.
അൽത്താഫ് ഒരു ചെയർ എടുത്തു എന്നോട് ഇരിക്കാൻ ആവിശ്യപെട്ടു.
ഞാൻ അതിൽ ഇരുന്നു ചുറ്റും വീശിക്കാൻ തുടങ്ങി. അയാൾ ഷെൽഫിൽ നിന്നും ഒരു ബുക്ക് എടുത്തു എനിക്ക് നേരെ നീട്ടി. അതിനു മുകളിൽ Ceux qui renoncent à la lumière എന്ന വാക്യം വേറിട്ടു നിന്നിരുന്നു. ഞാൻ ബുക്ക് അയാളിൽ നിന്നും വേഗം വാങ്ങി അത് വീശിക്കാൻ തുടങ്ങി.
ആ ബുക്ക് സ്പർശിച്ചപ്പോൾ തന്നെ ജീവിതത്തിന്റെ ഒരു ഭാഗം ഞാൻ താണ്ടിയ ഒരു അനുഭവം എന്റെ മനസ്സിൽ ഉടലെടുത്തു.ഈ ബുക്കിന്റെ പേജുകളും പുറംചട്ടയുംഎല്ലാം വളരെ വ്യത്യസ്തമായിരുന്നു.ഇടക്കിടെ അത് തിളങ്ങുന്ന പോലെ തോന്നുന്നു. ഞാൻ വേഗം തന്നെ 365 എന്ന പേജ് മറിച്ചു നോക്കി. അതിൽ കണ്ട കാര്യം എന്നെ ഞെട്ടിച്ചു. മൂന്ന് സ്ത്രീകളുടെ ഫോട്ടോ ആയിരുന്നു അത് മാത്രമല്ല അവർ കൊറേ ആളുകളെ തോക്ക് ഉപയോഗിച്ചു കൊല്ലുന്നുണ്ടായിരുന്നു. വൃദ്ധർ, കുട്ടികൾ,തുടങ്ങിയവർ അതിൽ ഉൾപ്പെട്ടുണ്ടായിരുന്നു.
എന്താണിത്. ഞാൻ ബുക്കിൽ നിന്നും കണ്ണെടുത്തു അൽത്താഫിനോട് ചോദിച്ചു. പക്ഷെ അവൻ അവിടെ ഇല്ലായിരുന്നു.അൽത്താഫ് നീ എവിടെ എന്ന് ചോദിച്ചു കൊണ്ട് ചുറ്റും പരുതി. എന്നാൽ അവനെ കാണാൻ സാധിച്ചില്ല. അവൻ എ വിടെ,ഈ ഫോട്ടോ എന്താണ്, അത് അവനു എങ്ങനെ കിട്ടി ?
മനസ്സിൽ നിരവധി ചോദ്യങ്ങൾ ഉയർന്നു വന്നു.ടക്ക് ടക്ക്. പെട്ടന്നു തൊട്ടടുത്ത ചെറിയ റൂമിൽ നിന്നും ഒരു ശബ്ദം കേട്ടു.ഞാൻ ആകെ അടിമുടി വിറച്ചു പോയി. എന്താണ് അത്. ഞാൻ മെല്ലെ ആ ചെറിയ റൂമിലേക്ക് നടന്നു. അതിനു കൂടെ അൽത്താഫ് അൽത്താഫ് എന്നും വിളിക്കുന്നുണ്ടായിരുന്നു. മെല്ലെ നടന്ന് റൂമിന്റെ വാതിലാനടുത്തു എത്തി.
അവിടെ ആരെക്കിലും ഉണ്ടൊ ഞാൻചോദിച്ചു. എന്നാൽ ഉള്ളിനിന്നും ഒരു ശബ്ദവും കേക്കുന്നില്ല. സ്വലാഹിനെ വിളിക്കാൻ ഞാൻ ഫോൺ എടുത്തു ഓൺ ആക്കി. നിർഭാഗ്യവശാൽ അവിടെ റേഞ്ച് ഇല്ലായിരുന്നു. ഇനി എന്തെങ്കിലും സംഭവിക്കട്ടെ എന്ന് വിചാരിച്ചു ഞാൻ ആ ചെറിയ റൂമിലെ വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിച്ചു. ചുറ്റും കൂരിരുട്ട് ആയ റൂമിൽ ഞാൻ ലൈറ്റ് സ്വിച്ചിന് വേണ്ടി പരിധി.പെട്ടെന്ന് എന്റെ കൈ തട്ടി ഒരു സാധനം നിലത്തേക്കു വീണു.ഞാൻ പേടിച്ചു കൊണ്ട് ചുമരിൽ അടിച്ചുകൊണ്ടിരുന്നു. ഭാഗ്യവശാൽ കൈകൊണ്ട് സ്വിച്ച് ഓൺ ആവുകയും അവിടെ പ്രകാശം പരക്കുകയും
ചെയ്തു.
എന്റെ വീക്ഷണം മുഴുവനായും നിലത്തായിരുന്നു. എന്നെ ഞെട്ടിച്ചുകൊണ്ട് അവിടെ ഒരു തോക്ക് വീണു കിടപ്പുണ്ടായിരുന്നു. ഞാൻ അതെടുത്ത് പേടിയോടെ വീക്ഷിച്ചു. ഒറ്റനോട്ടത്തിൽ അത് ഒരു തോക്ക് ആയി തോന്നുമെങ്കിലും അതിന്റെ ഘടന എല്ലാം വളരെ വ്യത്യസ്തമായിരുന്നു. ഇത്തരമൊരു തോക്ക് ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല. പെട്ടെന്ന് ആരോ മെയിൻ ഡോർ തുറക്കുന്ന ശബ്ദം കേട്ടു.
എന്താണിവിടെ നടക്കുന്നെ. ഈ തോക്ക് ആരുടെ ആണ്, ആ ഫോട്ടോയും അൽത്താഫും തമ്മിലുള്ള ബന്ധം എന്താണ്?
സ്വലാഹ് അപ്പോഴേ പറഞ്ഞതാണ് ഇത് ചിലപ്പോൾ എന്റെ ജീവന് തന്നെ ഭീഷണി ആയേക്കാം എന്ന്. ആരുടെയോ കാലടി ശബ്ദം ഇരമ്പിച്ചുവന്നു. അത് തന്നോട് അടുത്തുവരുന്നു.
തുടരും
എല്ലാവരും കമന്റ് ഇടുക
വെയ്റ്റിംഗ് ഫോർ സെക്കന്റ് പാർട്ട്
ReplyDelete